കൊല്ലം: ട്രാവൻകൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് റീപ്രൊഡക്ടിവ് മെഡിസിന്റെ (ടി.ഐ.ആർ.എം) ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ട്രാവൻകൂർ മെഡിസിറ്റിയുടെ പുത്തൻ സംരംഭമാണിത്. ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളും പ്രഗത്ഭരും വിദഗ്ദ്ധരുമായ വന്ധ്യതാ ചികിത്സാസ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന ടീമാണ് നേതൃത്വം നൽകുന്നത്.
ഇത്തരത്തിലുള്ള നൂതനമായ ലോകോത്തര സംവിധാനങ്ങൾ ഇനിയും ട്രാവൻകൂർ മെഡിസിറ്റിയിൽ നടപ്പാക്കുമെന്ന് ചെയർമാൻ എ.എ.സലാമും സെക്രട്ടറി അബ്ദുൽ സലാമും പറഞ്ഞു.
ഡോ. അഭിഷേക് രാധാകൃഷ്ണൻ, ഡോ.കെവിൻ ജോസ്, ഡോ.വിധു വി. നായർ എന്നിവർ സംസാരിച്ചു. ട്രാവൻകൂർ മെഡിസിറ്റിയുടെ മറ്റൊരു സംരംഭമായ മെഡിസിൻ അറ്റ് ഹോം എന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ മുഹമ്മദ് റാഫിയും അഡിഷണൽ ട്രസ്റ്റി ആൻഡ് എക്സിക്യുട്ടീവ് ഡയറക്ടർ റമീസ് എ. സലാമും ചേർന്നു നിർവഹിച്ചു. ഐ.വി.എഫിന്റെ വീഡിയോ ലോഞ്ച് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി നിർവഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ, എക്സിക്യുട്ടീവ് ഡയറക്ടർ ആൻസി താരിഖ് സലാം, ട്രസ്റ്റ് റപ്രസെന്റേറ്റീവ് നൗഫൽ അബ്ദുൽ സലാം, മെഡിക്കൽ കോളേജ് ഡീൻ ഡോ. കുരിയൻ പള്ളിയിടീൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ശാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. സി.എ.ഒ രത്നകുമാർ നന്ദി പറഞ്ഞു.