aziz-a-a-photo
ആർ.എസ്.പി ഇരവിപുരം മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഴിമതി ആരോപണ വിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമ്പോൾ ക്രമസമാധാനം തകർന്നു. സ്വന്തക്കാരെയും പാർട്ടിക്കാരയും തീറ്റി പോറ്റുന്ന ഗവൺമെന്റായി അധപതിച്ചിരിക്കുകയാണ്. അഴിമതി നടത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്ന സർക്കാരിന് നേതൃത്വം നൽകുന്ന പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആർ.എസ്.പി ഇരവിപുരം മണ്ഡലം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അവശ്യപ്പെട്ടു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. സിസിലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി ഡി.ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു എൻ.കെ. പ്രേമചന്ദ്രൻ, ബാബു ദിവാകരൻ, എൻ. നൗഷാദ്, ഡി.എസ്.സുരേഷ്, ഡി. ബാബു, ടി. മധുസൂദനൻ, ബീനാകൃഷ്ണൻ, ജി.മണി, ചിതാനന്ദൻ, സജിതാ ഷാജഹാൻ, കെ.ടി. അനിൽ രാജ്, മഹാളാമണി, മുഹമ്മദ് സിദ്ധിക്ക്, സോമരാജൻ എന്നിവർ സംസാരിച്ചു. എൻ.നൗഷാദിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.