കരുനാഗപ്പള്ളി: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ" പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ ലോൺ, ലൈസൻസ്,സബ്സിഡി മേള സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ മേള ഉദ്ഘാടനം ചെയ്തു. വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈസ് പ്രസിഡന്റ് പടിപ്പുര ലത്തീഫ് അദ്ധ്യക്ഷനായി. നിരവധി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വിവിധ ലൈസൻസുകൾ, ലോണുകൾ എന്നിവ വിതരണം ചെയ്തു. കരുനാഗപ്പള്ളി വ്യവസായ വികസന ഓഫീസർ ലത വിഷയാവതരണം നടത്തി. നഗരസഭയുടെ പരിധിയിൽ വരുന്ന വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.