 
കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മികവ് വിദ്യാഭ്യാസ പുരസ്‌കാര വിതരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. സി.ആർ.മഹേഷ് എം.എൽ.എ പ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥിയായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. നഗരസഭാ കൗൺസിലർമാരായ സിന്ധു, പ്രസന്ന തുളസീധരൻ , ഗ്രന്ഥശാല സെക്രട്ടറി ജി.മഞ്ജുക്കുട്ടൻ, ഗ്രന്ഥശാല ഭാരവാഹികളായ വി.ആർ. ഹരികൃഷ്ണൻ,ബിന്ദു, എം.ബി.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.