 
പുനലൂർ: പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയിലെ പരവട്ടം വാർഡിൽ കിടപ്പ് രോഗിയായ പൊന്നൂസിന് സൗജന്യമായി വീൽചെയർ നൽകി. സ്നേഹ സാന്ത്വനം, പാലിയേറ്റീവ് കെയർ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വോളണ്ടിയേഴ്സ് വീൽചെയർ നൽകിയത്. കോളേജ് ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ, പ്രിൻസിപ്പൽ പ്രൊഫ.പി.ആർ.ജയചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റിഞ്ചു സജീവ്, പ്രൊഫ.ടി.വി.രഞ്ജിത്, പരവട്ടം വാർഡ് കൗൺസിലർ വിപിൻ കുമാർ, എസ്.എസ്.രാജേശ്വരിയമ്മാൾ തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് വോളണ്ടിയർമാരായ സിബിൻ തോമസ്, അന്തൻ,അബിൻ, ഷാനവാസ് തുടങ്ങിയവർ പൊന്നൂസിന്റെ വീട്ടിലെത്തിയാണ് വീൽചെയർ നൽകിയത്.