 
പരവൂർ : ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. പൂതക്കുളം പഞ്ചായത്തിൽ ഈഴംവിള വാർഡിൽ വട്ടവിള ഭാഗത്ത് കിണറ്റുവിളയിൽ ശശിധരന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ശശിധരന്റെ ഭാര്യ അംബിക മാത്രം വീട്ടിലുള്ളപ്പോഴാണ് വലിയ ശബ്ദത്തോടെ ഓടും കഴുക്കോലുമായി മേൽക്കൂര നിലംപതിച്ചത്.
അടുക്കളയിലായിരുന്ന അംബിക, ശബ്ദം കേട്ടയുടനെ പുറത്തേയ്ക്ക്ഓടി.
അടുക്കളയുടെയും ഹാളിന്റെയും മേൽക്കൂരകൾ പൂർണമായി തകർന്നു.
മറ്റു മുറികളുടേതും ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. തുടർച്ചയായ മഴയിൽ കഴുക്കോലുകൾ കുതിർന്നിരിക്കുകയായിരുന്നു.
ശശിധരനും അംബികയും മാത്രമാണ് വീട്ടിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിഅമ്മയും അംഗം ഷൈജുബാലചന്ദ്രനും സ്ഥലം സന്ദർശിച്ചു.