photo
കൊട്ടിയം പോളി ടെക്നിക് കോളേജിന്റെ നേതൃത്വത്തിൽ ഐ.ഇ.ഡി സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച അക്കാദമിക് പ്രോജക്ട് എക്സ്പോ ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എ. ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: വിജ്ഞാനവും കൗതുകവും ഉണർത്തി കൊട്ടിയം പോളി ടെക്നിക് കോളേജിന്റെ അക്കാദമിക് പ്രോജക്ട് എക്സ്പോ ശ്രദ്ധേയമായി. കേരള സ്റ്റാർട്ടപ് മിഷന്റെ അധീനതയിലുള്ള ഐ.ഇ.ഡി സെന്ററുമായി ചേർന്നാണ് എക്സ്പോയും സെമിനാറുകളും സംഘടിപ്പിച്ചത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി 35 വിവിധ പ്രോജക്ടുകൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. ടി.കെ.എം എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ടി.എ. ഷാഹുൽഹമീദ് എക്സ്പോ ഉദ്ഘാടനം ചെയ്തു. പോളിടെക്നിക് പ്രിൻസിപ്പൽ വി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി ടെക്നിക്കൽ ഓഫീസർ

മിഥുൻ ഭായ്, അബുദാബി എയിംസ് കൺസ്ട്രക്ഷൻ മാനേജർ രാഘവൻ വിജയൻ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എക്സി. എൻജിനീയർ എസ്.സഫീർ, എ.എം.വി വി.ബിജോയ് എന്നിവർ വിവിധ സെമിനാറുകളിൽ പങ്കെടുത്തു. ചെലവ് കുറഞ്ഞ ത്രീഡി പ്രിന്റർ, അഗ്രികൾച്ചർ റോബോട്ട്, പവർ ലൈൻ ബ്രേക്ക് സിസ്റ്റം, വയർലെസ് പേഷ്യന്റെ മോണിറ്ററിംഗ് സിസ്റ്റം, റോളിംഗ് ബ്രിഡ്ജ് എന്നീ പ്രോജക്ടുകൾ സമ്മാനാർഹമായി. വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ എസ്.എസ്.സീമ, വി.എം.വിനോദ്കുമാർ, രക്നാസ് ശങ്കർ, എൻ.ഷൈനി, തുളസീധരൻ, എസ്.രാഹുൽ, എസ്. സനൽകുമാർ,

കോ-ഓർഡിനേറ്റർ എസ്.ആദർശ് എന്നിവർ സംസാരിച്ചു.