 
അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ കുട്ടികളുടെ സർഗവാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നടന്നുവന്ന ആർട്സ് ആൻഡ് ലിറ്റററി ഫെസ്റ്റിന് സമാപനമായി. സമാപനയോഗം ശബരിഗിരി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി ഡോ.ശബരീഷ് ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബി.ആശ അദ്ധ്യക്ഷയായി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികലും നടന്നു.