delhi-

കൊല്ലം: പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാനതല ഷൂട്ടിംഗ് മത്സരത്തിൽ ഡൽഹി പബ്ലിക് സ്കൂളിൽ നിന്ന് പങ്കെടുത്ത 18 വിദ്യാർത്ഥികളിൽ 14 പേർ വിജയിച്ചു.

മുഹമ്മദ് അഫ്സൽ, ജഗന്നാഥ് ശാന്തിനു, ഭരത്.ജെ.രാജ്, പാർഥിവ് ശങ്കർ, അലീന ഷീനു, എസ്.ചിത്തിര എന്നിവർ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. സെപ്തംബർ 9ന് പാലക്കാട് ചന്ദ്രനഗർ ജില്ലാ ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരങ്ങൾ.

ജില്ലാ മത്സരത്തിൽ ഭരത്.ജെ.രാജ്, ആകാംക്ഷ സിംഗ്, അലീന ഷീനു, എസ്.ചിത്തിര എന്നിവർ സ്വർണമെഡലും മുഹമ്മദ് അഫ്സൽ, രജത് നായർ എന്നിവർ വെള്ളിമെഡലും പാർഥിവ് ശങ്കർ, അസീഷ മറിയം ബിജു, ഇഷ സൂസൻ കോശി, ജഗന്നാഥ് ശന്തനു എന്നിവർ വെങ്കലവും നേടി.

വിജയികളെ കോച്ച് എസ്.വീണ, ഡൽഹി പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ. ഹസൻ അസീസ്, പ്രിൻസിപ്പൽ അബക് ചാറ്റർജി, വൈസ് പ്രിൻസിപ്പൽ ജീന റേച്ചൽ എന്നിവർ അഭിനന്ദിച്ചു.