viswa-
വിശ്വകർമ്മ മഹിളാസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും പഠനോപകരണ വിതരണവും സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേരളവിശ്വകർമ്മ സഭ 289-ാം നമ്പർ ആശ്രാമം ശാഖയുടെ മഹിളാ വിഭാഗമായ വിശ്വകർമ്മ മഹിളാസമാജത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും നടന്നു.

പി.ചെല്ലപ്പനാചാരി നഗറിൽ (എൻ.എസ്.എസ് കരയോഗമന്ദിരം) നടന്ന സമ്മേളനം കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഹരി ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം വാർഡ് കൗൺസിലർ സജിതാനന്ദ് നിർവഹിച്ചു. രത്‌നമ്മ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.പി.മോഹൻലാൽ, വി.മോഹൻ ദാസ്, കെ.ശിവരാജൻ, വിപിനജ ശിവരാജൻ, കെ.ഷാജികുമാർ, എസ്. ഉദയകുമാർ, എസ്.വിജയകുമാർ, വി.രമണൻ, ലീലാരാജേന്ദ്രൻ എന്നിവർ സംസാരിച്ചു.