kgoa-

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗസറ്റഡ് ജീവനക്കാർ മാർച്ചും ധർണയും നടത്തി. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. ജില്ലയിലെ എട്ട് ഏരിയകളിൽ നിന്നുള്ള ഗസറ്റഡ് ജീവനക്കാർ മാർച്ചിൽ പങ്കെടുത്തു.

കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് എൽ.മിനിമോൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി എസ്. ദിലീപ് സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി എ.ആർ. രാജേഷ് നന്ദിയും പറഞ്ഞു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഗാഥ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സജീവ്, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാംകുമാർ എന്നിവർ സംസാരിച്ചു