 
കൊല്ലം : അമൂല്യജ്ഞാനം പകർന്ന് നല്കി ഭാവിതലമുറയെ അദ്ധ്യാപകർ
സാമൂഹ്യപുരോഗതിയുടെ വക്താക്കളാക്കണമെന്ന് കേരളാ ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജൻ പറഞ്ഞു. ശ്രീരാമകൃഷ്ണ സേവാട്രസ്റ്റ്, പെരുമൺ, വിവേകാനന്ദപുരത്ത് പണിത ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി അക്ഷയാത്മാനന്ദജി മഹാരാജ് ദീപപ്രോജ്ജ്വലനവും അനുഗ്രഹപ്രഭാഷണവും നടത്തി.
ട്രസ്റ്റ് ചെയർമാൻ ഡോ.പി.സി.വിൽസൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, സ്കൂൾ മാനേജർ സി.കെ. ചന്ദ്രബാബു, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരൻ, ശൂരനാട് രാജശേഖരൻ, ഡോ. ഇ.ചന്ദ്രശേഖരകുറുപ്പ്, അഡ്വ. പി.സുധാകരൻ, വി. വിജയകുമാർ, ദിനേശൻ, രഞ്ജിനി, രതീഷ് എന്നിവർ സംസാരിച്ചു.
വിശിഷ്ട സേവനത്തിന് അവാർഡ് നേടിയ കുണ്ടറ സി.ഐ മഞ്ചുലാലിനെ
ആദരിച്ചു.