help

കൊല്ലം: ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിർവഹിച്ചു. കലക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലാണ് പ്രവർത്തനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.nvsp.in പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ ഫോം 6 ബിയിൽ അപേക്ഷിക്കാം. ഓൺലൈനായി വിവരങ്ങൾ പൂരിപ്പിച്ച് ആധാർ കാർഡിലെ ഫോട്ടോ ഉൾപ്പെടുന്ന ഭാഗം അപ്പ്ലോഡ് ചെയ്യുന്ന വിധമാണ് ക്രമീകരണം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.ആർ. അഹമ്മദ് കബീർ, ആർ.ആർ. ഡെപ്യൂട്ടി കളക്ടർ ജി. നിർമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.