 
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭരണ ഘടനാ സാക്ഷരത കൈവരിച്ച പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചു. 28ന് കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർട്ടിഫിക്കറ്റ് കൈമാറും. സമ്മേളനത്തിന് മുന്നോടിയായി തടി ഡിപ്പോയിൽ നിന്ന് ഘോഷയാത്ര നടക്കും. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുളത്തൂപ്പുഴ പൊലീസ്. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിനാണ് സുരക്ഷാ ചുമതല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗ്രാമപഞ്ചായത്ത് അധികൃതരോടൊപ്പം സ്ഥലം സന്ദർശിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ചിഞ്ചുറാണി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, പി.എസ്.സുപാൽ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.