
കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിലെ 2022 -23 അദ്ധ്യയന വർഷത്തിലെ ലാറ്ററൽ എൻട്രി അഡ്മിഷനിൽ നോഡൽ പോളിടെക്നിക് കോളേജിൽ നടന്ന ആദ്യ കൗൺസലിംഗിന് ശേഷം ഒഴിവുള്ള സിവിൽ ബ്രാഞ്ചിലെ ധീവര (ഡി.വി) ക്വാട്ടയിലുള്ള ഒരു സീറ്റിലേക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിലെ ഷെഡ്യൂൾഡ് ട്രൈബ് (എസ്.ടി) ക്വാട്ടയിലുള്ള ഒരു സീറ്റിലേക്കും അഡ്മിഷൻ പൂർത്തിയാക്കുന്നതിനുള്ള കൗൺസലിംഗ് 29ന് രാവിലെ 9ന് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിൽ നടക്കും. polyadmission.org/let എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും കൗൺസലിംഗിൽ പങ്കെടുക്കാം. കൺവേർട്ട് ചെയ്യപ്പെടുന്ന സീറ്റിൽ ജനറൽ വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള റാങ്ക് മൂവായിരം വരെയുള്ളവർക്കും കൗൺസലിംഗിൽ പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ മുഴുവൻ ഫീസും പി.ടി.എ ഫണ്ടും അടയ്ക്കണം. ഫോൺ: 9400727434, 8281811074, 9544431825, 8075234094.