bank
വെളിനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: വെളിനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു.ബാങ്ക് ഭരണസമിതി അംഗം ബി.ശ്രീകുമാർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ റാങ്ക് നേടിയവരെയും ഇതര മേഖലകളിൽ റെക്കാർഡ് നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ല പഞ്ചായത്ത് അംഗം ഷൈൻ കുമാർ, ബ്ലോക്ക് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, ഭരണ സമിതി അംഗങ്ങളായ അബ്ദുൽ അസീസ്, വിനോദ് കുമാർ, ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ , പഞ്ചായത്ത് അംഗങ്ങളായ ലിജി, വിശാഖ് എന്നിവർ സംസാരിച്ചു.