congress
രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൺവൻഷനും സ്വാഗത സംഘം രൂപീകരണവും കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര ഭാരത് ജോഡോ യാത്ര വിജയിപ്പിക്കുന്നതിന് മുന്നോടിയായി ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കൺവെൻഷനും സ്വാഗത സംഘം രൂപീകരണവും കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. ചിറ്റുമൂല നാസർ, കെ.കെ.സുനിൽകുമാർ, കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, അൻസാർ എ.മലബാർ, ബി.സെവന്തികുമാരി, കെ.ശോഭകുമാർ തുടങ്ങിയവർ സംസാരിച്ചു.