rsp
ആർ എസ് പി പടിഞ്ഞാറെ കല്ലട ലോക്കൽ സമ്മേളനം ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറെ കല്ലട: യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് മുന്നോട്ടുവച്ച പടിഞ്ഞാറെ കല്ലടയിലെ സോളാർ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഇടത് സർക്കാരിനും കുന്നത്തൂർ എം.എൽ.എയ്ക്കും കഴിയുന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പറഞ്ഞു. ആർ.എസ്.പി പടിഞ്ഞാറെ കല്ലട ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നത്തൂർ മണ്ഡലത്തിന്റെ വികസന മുരടിപ്പിന്റെ ഉദാഹരണമാണ് കണ്ണങ്കാട്ട് കടവ് പാലം നിർമ്മാണം തുടങ്ങാൻ കഴിയാത്തതെന്നും ഉല്ലാസ് കോവൂർ പറഞ്ഞു. ചടങ്ങിൽ വി. ശശികുമാർ അദ്ധ്യക്ഷനായി. കെ.മുസ്തഫ, തുണ്ടിൽ നിസാർ, കല്ലട ഷാലി, സുഭാഷ് എസ്.കല്ലട, ജി.റാഫേൽ, ബാബു കുഴിവേലി, രവീന്ദ്രനാഥ്, ആൻസൽ പട്ടകടവ്, ജയചന്ദ്രൻ കിടപ്രം, അനിൽ കണ്ണങ്കാട്, രവീന്ദ്രൻ ഹരിചന്ദനം, എസ്.അനിൽ കുമാർ, മാത്യൂ ആറ്റുപുറം, മനോജ് കാട്ടിൽ, സജിത്ത് കാക്കത്തോപ്പ് തുടങ്ങിയവർ പങ്കെടുത്തു. ബാബു കുഴിവേലിയെ സമ്മേളനം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു.