
ഓയൂർ: മീയണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നാൽക്കവല, മരുതമൺപള്ളി അനിൽ ഭവനിൽ അനിൽകുമാറാണ് (34) മരിച്ചത്. ഇന്നെലെ ഉച്ചയ്ക്ക് ഒന്നോടെ മീയണ്ണൂർ മിൽമാ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം. മീയണ്ണൂർ ഭാഗത്തിനിന്ന് പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്
എതിർദിശയിൽ വന്ന പിക്കപ്പ് വാനിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനിൽ കുമാറിന്റെ തല ചിന്നിച്ചിതറിയാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തുണ്ടായിരുന്ന ഇലവൺ കെ.വി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു. നാട്ടുകാർ അനിൽ കുമാറിനെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചു. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മാതാവ്: ഇന്ദിരാഭായ്. ഭാര്യ:വിജി. മക്കൾ: അക്ഷയ് മാധവ്, അഭിഷേക് മാധവ്.