house
വീടിൻ്റെ മേൽക്കൂര തകർന്ന നിലയിൽ

കുന്നിക്കോട് : തുടർച്ചയായ മഴയെ തുടർന്ന് കുതിർന്നിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഇളമ്പൽ കുണ്ടയം മലമുകളിൽ താഴെതിൽ മോഹനന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. അപകടം നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വീടിന്റെ ഉള്ളിലുണ്ടായിരുന്ന മോഹനന്റെ ഭാര്യ വത്സലയും അമ്മ ജാനകിയും പുറത്ത് ഇറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വലിയ ശബ്ദത്തോടെയാണ് മേൽക്കൂര നിലം പതിച്ചത്. . ഗൃഹോപരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് വിളക്കുടി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.