photo
പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കരവാളൂരിൽ സംഘടിപ്പിച്ച ചരിത്രോത്സവ സെമിനാറിൽ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് ക്ലാസ് നയിക്കുന്നു.

പുനലൂർ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ചരിത്രോത്സവ സെമിനാർ സംഘടിപ്പിച്ചു. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ താലൂക്കിലെ 91 ലൈബ്രറികളിൽ നിന്നുള്ള ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു .മാത്ര സർവീസ് സഹകരണ ബാങ്കിന്റെ കരവാളൂ‌ർ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സെമിനാർ ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി കെ.ബി.മുരളി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഡ്വ.ലെനു ജമാൽ അദ്ധ്യക്ഷനായി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റുമായ എ.ജെ.പ്രദീപ് ക്ലാസുകൾ നയിച്ചു. അഡ്വ.ടി.വൈ.ലൂക്കോസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സലീം, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീദേവി പ്രകാശ്, ലൈബ്രറി കൗൺസിൽ അംഗങ്ങളായ അഡ്വ.എഫ്.കാസ്റ്റ്ലസ് ജൂനിയർ,അലക്സാണ്ടർ കോശി തുടങ്ങിയവർ സംസാരിച്ചു.താലൂക്ക് സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻ കുട്ടി സ്വാഗതവും കൺവീനർ എൻ.തുളസി നന്ദിയും പറഞ്ഞു.