 
പുത്തൂർ: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.സി പ്രവേശനോത്സവം പുത്തൂർ പൊലീസ് സർക്കിൾ ഇൻസ്പക്ടർ ജി.സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ കറസ്പോണ്ടന്റ് ജോർജ്ജ് കുട്ടി, പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, ആർ. ഹരികുമാർ, സി.വി.പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.