society
ഓച്ചിറ വയനകം സർവ്വീസ് സഹകരണബാങ്കിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അനുമോദിക്കുന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: വയനകം സർവീസ് സഹകരണ ബാങ്കിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അനുമോദിക്കുന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. 25 വർഷം തുടർച്ചയായി പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന പ്രൊ.എ.ഗോപിനാഥപിള്ളയെയും 30 വർഷം തുടർച്ചയായി ഡയറക്ടർ ബോർഡംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്.ശശിധരൻപിള്ളയെയും ചടങ്ങിൽ ആദരിച്ചു. ബാങ്ക് പരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യു.ഡി.എഫ് ചെയർമാൻ അയ്യാണിക്കൽ മജീദ് അദ്ധ്യക്ഷനായി. ജില്ലാ യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, എം.അൻസാർ, കബീർ എം.തീപ്പുര, ബി.എസ്.വിനോദ്, അമ്പാട്ട് അശോകൻ, എം.എസ്. ഷൗക്കത്ത്, ഹാഷിർ, കെ.ബി.ഹരിലാൽ, എൻ.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.