 
ഓച്ചിറ: വിദ്യാലയങ്ങളെ മികവിന്റ കേന്ദ്രങ്ങളാക്കി സംരക്ഷിക്കുന്നതിന് ജനപ്രതിനിധികളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആ കടമ ഏറ്റെടുക്കണമെന്ന് സി.ആർ.മഹേഷ് എം.എൽ. എ അഭിപ്രായപെട്ടു. കേരള സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് മഠത്തിൽക്കാരാണ്മ ഗവ. എൽ.പി സ്കൂൾ നിർമ്മിക്കുന്ന കെട്ടിടത്തിന്റ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്. എം. സി ചെയർമാൻ സതീഷ് പള്ളേമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ലത്തീഫാ ബീബി, ശ്രീലത പ്രകാശ്, ഗീതാകുമാരി, സുചേത, മിനി പൊന്നൻ, ഗീതരാജു, ഇന്ദുലേഖ, ദിലീപ് ശങ്കർ, പഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ, ബി.എസ്.വിനോദ്, രതീഷ് കാന്ത്, ആര്യ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം മാളു സതീഷ് സ്വാഗതവും ഹെഡ് മാസ്റ്റർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.