ചണ്ണപ്പേട്ട: ചണ്ണപ്പേട്ടയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. ബസ് സ്റ്റാൻഡുകളിലും ചണ്ണപ്പേട്ട - മണ്ണൂർ റൂട്ടിൽ കശുഅണ്ടി ഫാക്ടറിക്ക് സമീപത്തുള്ള തഹാനി ഗ്രൗണ്ടിലുമാണ് സാമൂഹ്യവിരുദ്ധർ തമ്പടിച്ചിരിക്കുന്നത്. സ്ഥിരമായി സ്കൂൾ വിട്ടുവരുന്ന പെൺകുട്ടികളെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്. പെൺകുട്ടികളുടെ മാല പൊട്ടിക്കാനും വീഡിയോ പിടിക്കാനും ശ്രമിച്ചതായി പെൺകുട്ടികളും മാതാപിതാക്കളും പറയുന്നു. നിരവധി തവണ ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായതായി കുട്ടികൾ പറയുന്നു മാതാപിതാക്കളും നാട്ടുകാരും
ഡിവൈ.എസ്.പിയ്ക്കും ഏരൂർ പൊലീസിനും പരാതി നൽകി. കഞ്ചാവ് മാഫിയയാണെന്ന സംശയത്തിലാണ് നാട്ടുകാർ.