gandhibhavan-photo

കൊ​ല്ലം: അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലും മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ജന്മനാട്ടിലേക്ക് തി​രി​കെ അ​യ​യ്​ക്കു​ന്ന സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്റെ പ്ര​ത്യാ​ശ പ​ദ്ധ​തി​ക്ക് ജി​ല്ല​യിൽ തു​ട​ക്കമായി. നാലു തെ​ക്കൻ ജില്ലകളിൽ പത്തനാപുരം ഗാന്ധിഭവനാണ് നോഡൽ ഏജൻസി.

ആ​ദ്യഘ​ട്ട​ത്തിൽ ബീഹാർ, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രെ ഗാ​ന്ധി​ഭ​വൻ പ്ര​വർ​ത്ത​കർ അ​വ​രു​ടെ വീടുകളിൽ എ​ത്തി​ക്കും. ജി​ല്ലാ ക​ള​ക്ടർ, വ​നി​താ ക​മ്മി​ഷൻ അം​ഗം ഡോ. ഷാ​ഹി​ദാ ക​മാൽ, സാമൂ​ഹ്യ​നീ​തി ജി​ല്ലാ ഓഫീസർ കെ.ആർ. പ്ര​ദീ​പൻ, ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഓർ​ഫ​നേ​ജ് കൺ​ട്രോൾ ബോർ​ഡ് അംഗവുമായ ഡോ. പു​ന​ലൂർ സോ​മ​രാ​ജൻ എ​ന്നി​വർ ഇ​വർ​ക്ക് യാ​ത്ര​അ​യ​പ്പ് നൽ​കി. തി​രു​വ​ന​ന്ത​പു​രം മാനസികാ​രോ​ഗ്യ കേ​ന്ദ്ര​ത്തിൽ ചി​കി​ത്സ​യി​ലു​ള്ള അന്യസംസ്ഥാന സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ അ​ടു​ത്ത ദി​വ​സം നാ​ട്ടി​ലെ​ത്തി​ക്കും. ബ​ന്ധു​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷമാണ് ഗാ​ന്ധി​ഭ​വൻ ​പ്ര​വർ​ത്ത​കർ ഇവ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.