puthoor
ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ നവീകരിച്ച പുത്തൂർ പാണ്ടറ ചിറ മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിക്കുന്നു.

കൊട്ടാരക്കര : ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ നവീകരിച്ച പുത്തൂർ പാണ്ടറ ചിറ മന്ത്രി കെ. എൻ.ബാലഗോപാൽ നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.സുമലാൽ സ്വാഗതം പറഞ്ഞു. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലീലാമ്മ, സി.പി.എം നെടുവത്തൂർ ഏരിയാ സെക്രട്ടറി ജെ.രാമാനുജൻ, ലോക്കൽ സെക്രട്ടറി എൽ.അമൽരാജ്, ബി.വിജയൻ പിള്ള, ബി.രാജേന്ദ്രൻ നായർ, ജി.മുരുകദാസൻ നായർ, കൃഷ്ണപിള്ള, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സി.എ. അനിത, കൊട്ടാരക്കര മണ്ണ് സംരക്ഷണ ഓഫീസർ ജയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് എന്നിവർ സംസാരിച്ചു.