rsp-

കൊല്ലം : ആ‌ർ.എസ്.പി ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായുള്ള ശക്തികുളങ്ങര ലോക്കൽ സമ്മേളനം ആർ.എസ് ഉണ്ണി സ്മാരക മന്ദിരത്തിലെ

സി. മുരളീധരൻപിള്ള നഗറിൽ നടന്നു. മണ്ഡലം സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാഎക്സിക്യുട്ടീവ് മെമ്പർ കെ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്. രാജ്മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, കൗൺസിലർ എം. പുഷ്പാംഗദൻ, ഡേറിയസ് ഡിക്രൂസ്, കോക്കാട്ടു റഹിം, സി.ഉണ്ണികൃഷ്ണൻ, വാഴയിൽ അസീസ്, ജില്ലാ എക്സി.അംഗം എസ്.രാജശേഖരൻ, ബിജു ബാലകൃഷ്ണൻ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ, ഗവ. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എസ്.സുരേഷ് ചെങ്കുളം ശശി, ഡി.സുനിൽകുമാർ, സാബു നടരാജൻ,അലക്സ് അലോഷ്യസ് , കെ.പ്രഭാകരൻ ഉണ്ണി, എൻ. ദേവദാസ്,ഡി. ശാരദാമ്മ, മനോജ് തറമേൽ , അജയകുമാർ, ജയലക്ഷ്മി,ബി.ശ്രീ ദേവി. കെ. ലീല , ദിനു ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. എം.ഗോപകുമാർ സെക്രട്ടറിയായി സൗത്ത് ലോക്കൽ കമ്മിറ്റിയും സാബു നടരാജൻ സെകട്ടറിയായി നോർത്ത് ലോക്കൽ കമ്മിറ്റിയും രൂപീകരിച്ചു.