കൊല്ലം: നന്ദകുമാർ കടപ്പാൽ രചിച്ച 'രാഗം ദ്വേഷം രാഷ്ട്രീയം' എന്ന പുസ്തകം ഇന്ന് വൈകിട്ട് 5ന് കടപ്പാക്കട സ്‌പോർട്‌സ് ക്ലബിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. കഥാകൃത്തും നോവലിസ്റ്റുമായ ജി.ആർ. ഇന്ദുഗോപൻ ആദ്യപ്രതി ഏറ്റുവാങ്ങും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രശാന്ത് നാരായണൻ പുസ്തകസമർപ്പണ പ്രഭാഷണം നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് വിശിഷ്ടാതിഥിയായിരിക്കും. എക്‌സ്. ഏണസ്റ്റ്, എസ്. നാസർ, ഡി. സുകേശൻ, അൻസർ അസീസ്, ബാബു കെ. പന്മന എന്നിവർ സംസാരിക്കും.