കൊല്ലം: റവന്യൂ വകുപ്പിലെ താത്കാലിക തസ്‌തികകൾക്ക് തുടർച്ചാനുമതി നൽകുക, പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്‌ത്രീയമായ വർക്കിംഗ് അറേഞ്ച്‌മെന്റുകൾ നിറുത്താലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ കളക്‌ടറേറ്റിന് മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രകടനവും യോഗവും നടത്തി. കൊല്ലം കളക്‌ടറേറ്റിന് മുന്നിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. താലൂക്ക് ഓഫീസിന് മുന്നിൽ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, കരുനാഗപ്പള്ളിയിൽ യൂണിയൻ ജില്ലാ ട്രഷറർ ബി.സുജിത്ത്, പുനലൂരിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.ബിജു, കുന്നത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പ്രേം, കൊട്ടാരക്കരയിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജയകുമാർ, പത്തനാപുരത്ത് യൂണിയൻ ഏരിയാ സെക്രട്ടറി മുഹമ്മദ് ഇസ്‌മയിൽ എന്നിവർ യോഗം ഉദ്ഘാടനം ചെയ്‌തു.