കൊല്ലം: എസ്.എൻ.ഡി.പി യോഗം എഴുകോൺ 565-ാം നമ്പർ ശാഖയുടെ നിയന്ത്രണത്തിൽ പി.എസ്.സി സൗജന്യ പരിശീലനം തുടങ്ങുന്നു. സൗജന്യ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് 4 ന് എഴുകോൺ ശാഖാ ഹാളിൽ വച്ച് കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ നിർവഹിക്കും. സർക്കാർ ജോലി സ്വപ്നം കാണുന്ന പത്ത്, പ്ളസ് ടു, ബിരുദം വരെയുള എല്ലാവിഭാഗം ഉദ്യോഗാർത്ഥികൾക്കും പരിചയ സമ്പന്നരായ അദ്ധ്യാപകർ നയിക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കാം. അഴ്ചയിൽ മൂന്ന് ദിവസം ചിട്ടയോടെയുള്ള പരിശീലനവും മോഡൽ പരീക്ഷകളും ഉണ്ടാകും. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, പൊലീസ് കോൺസ്റ്റബിൾ (ഐ.ആ‌ർ.ബി) , ബിവറേജ് എൽ.ഡി ക്ലാർക്ക്, കമ്പനി ബോർഡ് /കോർപ്പറേഷൻ / ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബെവ്കോ അസിസ്റ്റന്റ്, കമ്പനി ബോർഡ് കോർപ്പറേഷൻ അസിസ്റ്റന്റ് ( കെ.എസ്.ഇ.ബി/ കെ.എസ്.എഫ്.ഇ ),യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വർക്ക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ പരീക്ഷകൾ വരാനിരിക്കെ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ജാതി - മത ഭേദമന്യേ ശാഖാപരിധിക്ക് പുറത്തുള്ളവരും ശാഖാ ഓഫീസിലോ,ക്ഷേത്രം ഓഫീസിലോ, 949 -6868-949 എന്ന നമ്പരിലോ പേര് രജിസ്റ്റർ ചെയ്യണമെന്ന് ശാഖാ പ്രസിഡന്റ് വി.മൻമഥനും സെക്രട്ടറി ടി.സജീവും അറിയിച്ചു.