 
കുന്നത്തൂർ: ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിച്ച് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആർ.എസ്.പി ശൂരനാട് വടക്ക് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ചക്കുവള്ളിയിൽ നടന്ന സമ്മേളനത്തിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്.ബഷീർ ഉദ്ഘാടനം ചെയ്തു.കെ.മുസ്തഫ,തുണ്ടിൽ നിസാർ,വേണുഗോപാൽ,ബാബു ഹനീഫ്,ഒ.കെ ഖാലിദ്,തുളസീധരൻ പിള്ള,മുൻഷീർ ബഷീർ,സി.കൊച്ചുകുഞ്ഞ്,ഷാജു പുതുപ്പള്ളി,പ്രമോദ് ശൂരനാട്,മോഹനൻ പിള്ള,സുധർമ്മൻ,സുരേഷ് തെക്കടയ്യത്ത് എന്നിവർ പ്രസംഗിച്ചു.തുളസീധരൻ പിള്ളയെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.