കൊല്ലം: പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഉത്സവത്തിന്റെ ഭാഗമായുള്ള ഗജപൂജയും ആനയൂട്ടും നാളെ രാവിലെ 9.30ന് നടക്കും. ഗജപരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വെളിയം കെ.എസ്.രാജീവ് ദീപം തെളിക്കും. പട്ടത്താനം സലിമോൻ തന്ത്രി, ക്ഷേത്രം മേൽശാന്തി ലിവിൻ നാരായണൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5ന് മുഴുക്കാപ്പ് ദർശനം, ദീപാരാധന, പ്രസാദവിതരണം, അത്താഴപൂജ, രാത്രി 7.30ന് കരോക്കെ ഗാനമേള.

29ന് രാവിലെ 6.30ന് ഉച്ഛിഷ്ഠ ഗണപതിഹവനം 8ന് ഗണേശപുരാണപാരായണം, വൈകിട്ട് 5ന് മുഴുക്കാപ്പ് ദർശനം. 30ന് രാവിലെ 6.30ന് ജഗന്മോഹന ഗണപതിഹവനം. 31ന് ക്ഷേത്രപൂജാദികൾക്ക് പുറമെ സഹസ്ര നാളികേര സമേത അഷ്ടദ്റവ്യ മഹാഗണപതി ഹവനം, രാവിലെ 5.30ന് ഹോമശാല ശുദ്ധിക്രിയ, 6ന് ഗണപതിഹവനം, 6.30ന് ഉദയാസ്തമന ഉണ്ണിയപ്പവാർപ്പ്, 8ന് ഗണേശപുരാണപാരായണം, 9ന് 108 കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് 5ന് മുഴുക്കാപ്പ് ദർശനം, ദീപാരാധന, ഉണ്ണിയപ്പം മൂടൽ, പ്രസാദവിതരണം, അത്താഴപൂജ, 7.30ന് നൃത്തസന്ധ്യ.