കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ജാനകി എന്ന രോഗി മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ഒരു ഐ.സി.യു ആംബുലൻസ് അടക്കം രണ്ട് ആംബുലൻസുകളാണ് ആശുപത്രിയിലുള്ളത്. എന്നാൽ ആംബുലൻസുകൾ രോഗികൾക്ക് നൽകാറില്ലെന്ന പരാതി വ്യാപകമാണ്. ഉപരോധസമരത്തിന് എ.ഐ.വൈ.എഫ് ചവറ മണ്ഡലം പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ, സെക്രട്ടറി ജിതിൻ ബാബു, നീണ്ടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, അംഗം രമ്യ, നീണ്ടകര മേഖലാ സെക്രട്ടറി മിഥുൻ, പ്രസിഡന്റ് സുനിൽ, രതീഷ്, കണ്ണൻ എന്നിവർ സംസാരിച്ചു.