
കൊല്ലം: കാൽ നൂറ്റാണ്ടായി കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമിന്റെ പുതിയ വലിയ ഷോറൂമായ രശ്മി ഹൈപ്പർ മാർട്ട് സൂപ്പർ മാർക്കറ്റ് ആറ്റിങ്ങൽ ആലംകോട്ട് പുളിമൂട് ജംഗ്ഷനിലെ ദളപതി ടവറിൽ ഇന്ന് രാവിലെ 10.30ന് ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ ഭദ്രദീപം തെളിക്കും.
ഹോം അപ്ലയൻസസ്, ഫർണിച്ചർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ഇലക്ട്രിക് സ്‌കൂട്ടർ, ക്രോക്കറി ആൻഡ് സ്റ്റീൽ ഐറ്റംസ്, ഫിറ്റ്‌നസ് എക്യുപ്മെന്റ്‌സ്, തയ്യൽ മെഷീൻ എന്നിവയെല്ലാമുള്ള ഷോറൂമാണ് ഒരുക്കിയിരിക്കുന്നത്.
ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ. എസ്. കുമാരി, ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷിബുലാൽ, എൻ.എസ്.എസ് ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് മധുസൂദനൻ നായർ, എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് ഗോകുൽദാസ്, ആലംകോട് മുസ്ളിം ജമാഅത്ത് പ്രസിഡന്റ് എസ്. നിജാസ്, വാർഡ് കൗൺസിലർ ദീപ രാജേഷ്, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ എസ്. ലൈലാബീവി, ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കൗൺസിലർ രമാദേവി, വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് പ്രസിഡന്റ് എ.കെ.എസ്.സുലൈമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് സെക്രട്ടറി എ.ആർ.ഷാജു, രാഷ്ട്രീയ - സാമൂഹിക - സാമുദായിക - സാംസ്‌കാരിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.