കൊല്ലം : കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിൽ 2022ലെ സ്റ്റുഡന്റ്സ് കൗൺസിലിന്റെ സ്ഥാനാരോഹണം കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ നിർവഹിച്ചു. സ്കൂൾ വൈസ് ചെയർ പേഴ്സൺ എസ്.ലക്ഷ്മി, പ്രിൻസിപ്പൽ ഹീരാ സലിം ,നാരായണൻ ,വൈസ് പ്രിൻസിപ്പൽ ജയശ്രീ വിജയകരൻ, അക്കാഡമിക് കോർഡിനേറ്റർമാരായ എ. അജേഷ് കുമാർ, മേഴ്‌സി രാജേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഹൗസ് ഗ്രൂപ്പ് പ്രതിനിധികളുടെ സ്ഥാനാരോഹണവും നടന്നു.