അ‌ഞ്ചൽ: സി.പി.ഐ നേതാവ് കെ.പി.ജയാനന്ദന്റെ പ്രവർത്തനം പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് മുൻ മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കെ.പി. ജയാനന്ദൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകൻ, അദ്ധ്യാപകൻ, സഹകാരി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജയാനന്ദൻ എന്നും കെ.രാജു പറഞ്ഞു. യോഗത്തിൽ ലൈബ്രറി പ്രസിഡന്റും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഡോ.അലക്സാണ്ടർ കോശി അദ്ധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.സലീം, സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ഡോ.ജോർജ്ജ് ലൂക്കോസ്, കെ.സോമരാജൻ പനച്ചവിള, സി.പി.എം ലോക്കൽ സെക്രട്ടറി സി.ബി.പ്രകാശ്, ആർ.ശിവലാൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. രാവിലെ കെ.പി. ജയാനന്ദന്റെ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പി.എസ്.സുപാൽ എം.എൽ.എ, അഡ്വ. കെ.രാജു, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർസജിലാൽ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു. കെ.പി. ജയാനന്ദന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.