കൊല്ലം: കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2021​​-22 അദ്ധ്യായന വർഷം എസ്.എസ്.എൽ.സിക്ക് പത്ത് എപ്ളസും ഒൻപത് എ പ്ളസും ഒരു എയും സി.ബി.എസ്.ഇ ഫുൾ എ വണ്ണും പ്ലസ് ടുവിന് ഫുൾ എ പ്ളസും വാങ്ങിയവരിൽ നിന്ന് ക്യാഷ് അവർഡിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി സെപ്തംബർ 6ലേയ്ക്ക് നീട്ടി.
വെള്ള പേപ്പ​റിൽ തയ്യാ​റാ​ക്കിയ ക്ഷേമ​നിധി അംഗ​ത്തിന്റെ ഫോൺ നമ്പർ സഹിതമുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം 6ന് മുമ്പ് ചീഫ് എക്‌സി. ഓഫീസർ, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ, chiefofficecashew@gmail.com എന്ന ഇ-മെയിലിലേക്കോ സമർപ്പിക്കണം. ഫോൺ - 0474-2743469.