 
കൊല്ലം : കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശംബള പരിഷ്ക്കരണത്തോടൊപ്പം പെൻഷൻ പരിഷ്ക്കരണവും നടപ്പാക്കാത്തതിൽ
പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഒഫ് കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജലഭവന് മുമ്പിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. ജില്ലാപ്രസിഡന്റ് എ.ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി തറയിൽ ശശി ഉദ്ഘാടനം ചെയ്തു.
പെൻഷൻ പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക, പെൻഷൻ ആനുകൂല്യങ്ങൾ ഒറ്റ ഗഡുവായി തന്നുതീർക്കുക, മെഡിസെപ് പദ്ധതിയിൽ പെൻഷൻകാരെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന ധർണയിൽ എൻജിനീയേഴ്സ് അസോ. ജില്ലാ പ്രസിഡന്റ് ആർ.ജനാർദ്ദനൻ നായർ, സ്റ്റാഫ് അസോ. ജില്ലാ സെക്രട്ടറി വിനോദ്, പെൻഷണഴ്സ് അസോസിയേഷൻ സെക്രട്ടറി എ.ഷംസുദ്ദീൻ, പെൻഷണേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം, മത്യാസ് പയസ്, ഡി.സുന്ദരേശൻ, കെ.മോഹനൻ എന്നിവർ സംസാരിച്ചു.
എസ്. രാജൻ, വി.എസ്.സുലേഖ, എസ്.വഹീദ, രാജൻബാബു, ടി.കെ. സെയ് നുലാബ്ദിൻ, രാജേന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി.