seminar-
കേന്ദ്ര സാഹിത്യ അക്കാഡമിയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം മലയാളവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാർ കേന്ദ്ര സർവകലാശാല പ്രൊഫസറും കേന്ദ്ര സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗവുമായ ഡോ.എൻ.അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേന്ദ്ര സാഹിത്യ അക്കാഡമിയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം മലയാളവിഭാഗവും സംയുക്തമായി 'റവ. ജോർജ്ജ് മാത്തന്റെ സംഭാവനകളും മലയാളഭാഷയുടെ ആധുനികീകരണവും' എന്ന വിഷയത്തിൽ പന്മന പ്രാദേശിക കേന്ദ്രത്തിൽ വച്ച് ഏകദിന സെമിനാർ നടത്തി. കാമ്പസ് ഡയറക്ടർ ഡോ.കെ.പി വിജയലക്ഷ്മി അദ്ധ്യക്ഷനായ സെമിനാർ കേന്ദ്ര സർവകലാശാല പ്രൊഫസറും കേന്ദ്ര സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗവുമായ ഡോ.എൻ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാഡമി മലയാളം ഉപദേശകസമിതി അംഗം എൽ.വി.ഹരികുമാർ സ്വാഗതവും സെമിനാർ കോ-ഓർഡിനേറ്റർ ഡോ.ആർ.ഗീതാദേവി നന്ദിയും പറഞ്ഞു.
സെമിനാറിന്റെ തുടർന്നുള്ള സെഷനുകളിൽ ഡോ.എ.ഷീലാകുമാരി, ഡോ.കെ.ബി.ശെൽവമണി എന്നിവർ അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ. കെ.കെ.ശിവദാസ് , ഡോ.ജോസഫ് സ്‌കറിയ, ഡോ.അജയൻ പനയറ, ഡോ. ആർ.അശ്വതി എന്നിവർ റവ. ജോർജ്ജ് മാത്തന്റെ സംഭാവനകളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിദ്യാർത്ഥി അലൻ പി. മോഹൻദാസ് നന്ദി പറഞ്ഞു.