
കൊല്ലം: നവ്ദീപ് പബ്ലിക്ക് സ്ക്കൂളിൽ വിദ്യാർഥികളുടെ കലാമത്സരമായ
ലയതരംഗിന്റെ ഉദ്ഘാടനം സ്റ്റാർ സിംഗർ ജാനകി എം. നായർ നിർവഹിച്ചു. പുതിയ കാലത്ത് വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളിൽ കലാഭിരുചിയും വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ അരവിന്ദ് ക്ലീറ്റസ് സംസാരിച്ചു. ലയതരംഗ് പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ചെയർമാൻ ക്ലീറ്റസ് ഓസ്റ്റിൻ, സീനിയർ പ്രിൻസിപ്പൽ പ്രീതാ ക്ലീറ്റസ്, വൈസ് പ്രിൻസിപ്പൽ ഇഗ്നേഷ്യസ് എന്നിവർ ആശംസകൾ നേർന്നു.