 
ചാത്തന്നൂർ : പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല, പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച പുസ്തക കൂടിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി
ഗവ. ആശുപത്രിയിലെ ഡോ. പ്രശാന്തിനു പുസ്തകം കൈമാറി നിർവ്വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ.എസ്.ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം എൽ.ബിന്ദു, ഗ്രന്ഥശാലാ സെക്രട്ടറി ജി.സദാനന്ദൻ, കെ.വിജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ആർ.മനോജ്, കെ.വേണു, കളീലിൽ ശശിധരൻപിള്ള എന്നിവർ സംസാരിച്ചു. ഗണേശ് ഗ്രന്ഥശാല വച്ചിട്ടുള്ള പുസ്തകങ്ങൾക്ക് പുറമേ മറ്റുള്ളവർക്കും പുസ്തകങ്ങൾ വയ്ക്കാവുന്നതാണ്.