 
കൊല്ലം : പുന്നത്തല സർവീസ് സഹകരണ ബാങ്ക് ആസ്ഥാനത്ത് ആരംഭിച്ച മിൽമ പാർലർ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. രാജ്മോഹൻ, എം.ശ്രീകണ്ഠൻ നായർ, കെ.വത്സലകുമാരി, എസ്. രമണി, ജയകുമാർ, എസ്. ശ്രീജി, ഗോപകുമാർ, വി.ഗീത, കൗൺസിലർ സേതുലക്ഷ്മി, ബോർഡ് അംഗം ഡോ.അനേപ്പിൽ സുജിത്ത്, സെക്രട്ടറി എൻ.വി.രജനി, മിൽമ മാർക്കറ്റിംഗ് മാനേജർ രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.