കരുനാഗപ്പള്ളി: നോർക്ക വഴി പ്രവാസികൾക്ക് 15 ശതമാനം സബ്സിഡിയോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പ വിതരണം ചെയ്തതിനുള്ള അവാർഡ് കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്. നവാർഡ് എ.ഡി.എം പ്രേമകുമാറിൽ നിന്ന് ബാങ്ക് പ്രസിഡന്റ് ആർ.സോമൻപിള്ള സെക്രട്ടറി ടി.ജി.യമുന എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജില്ലാ ജോയിന്റ് രജിസ്ട്രാർ എച്ച്.ഹലിം, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ശശികുമാരൻ നായർ, ബാങ്ക് റീജിയണൽ മാനേജർ കെ.ആർ.തുളസീധരൻപിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നടപ്പ് സാമ്പത്തിക വർഷം 100 കോടി രൂപാ വായ്പയായി വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ആർ.സോമൻപിള്ള പറഞ്ഞു.