 
ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി ബൈലിംഗ് മെഷീൻ വാങ്ങി നൽകി. ഓയൂർ ജംഗ്ഷനിലുള്ള മെറ്റീരിയൽ ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബൈലിംഗ് മെഷീന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ .റീന അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ജയശ്രീ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വിശാഖ്, നിസാർ വട്ടപ്പാറ, മെഹറുനിസ, ജോളി ജെയിംസ്, കെ.ലിജി, ജുബൈരിയ ബീവി, സി.ഡി.എസ് ചെയർപേഴ്സൺ സാജിത ബൈജു, പഞ്ചായത്ത് സെക്രട്ടറി ബി.എസ്.ഷൈനി , അസിസ്റ്റന്റ് സെക്രട്ടറി രാജീവ്, കൺസോഴ്‌സിയം പ്രസിഡന്റ് ലതിക, സെക്രട്ടറി റസീന എന്നിവർ സംസാരിച്ചു.