reghunathan-pillai

എഴുകോൺ: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യ - പാക് യുദ്ധ പോരാളി കരീപ്ര ചൂരപ്പൊയ്ക ലക്ഷ്മിവിലാസത്തിൽ (ഐക്യരഴികത്ത്) രഘുനാഥൻ പിള്ളയ്ക്ക് നാടിന്റെ യാത്രാമൊഴി.

മുൻ സൈനികരും പൗരപ്രമുഖരുമടക്കം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. 1965ലാണ് ഇന്ത്യൻ ആർമിയുടെ ഇ.എം.ഇ വിഭാഗത്തിൽ ചേരുന്നത്. 1971 - 72 ലെ ഇന്ത്യ - പാക് യുദ്ധത്തിലെ സ്തുത്യർഹ സേവനത്തിന് പൂർവിസ്റ്റാർ, സംഗ്രാം മെഡലുകൾ നൽകി രാജ്യം ആദരിച്ചിരുന്നു.

1987ൽ ഇന്ത്യൻ സേനയുടെ ശ്രീലങ്കൻ ദൗത്യത്തിലും പങ്കെടുത്ത പിള്ള ദീർഘകാല സേവനത്തിനുള്ള മെഡലും നേടി 1988 ലാണ് വിരമിച്ചത്. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ സൈനിക പരേഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ബഹുമതിയും പിള്ളയുടെ സർവീസ് റെക്കാഡിലുണ്ട്.

ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സുബേദാർ ആർ.ബൈജു (ആർമി സിഗ്നൽ വിഭാഗം), ബിന്ധ്യ (അദ്ധ്യാപിക, മാമ്പുഴ എൽ.പി.സ്കൂൾ).