bike-
ആർ.എസ്.പി ചവറ മണ്ഡലം സമ്മേളനത്തിന് വിളംബര ജാഥയോടെ തുടക്കമായി നടന്ന ബൈക്ക് റാലി

ചവറ: ആർ.എസ്.പി ചവറ മണ്ഡലം സമ്മേളനത്തിന് വിളംബര ജാഥയോടെ തുടക്കമായി. ശക്തികുളങ്ങര ആൽത്തറമൂട് ജംഗ്ഷനിൽ നിന്ന് ഇരുചക്ര വാഹന റാലിയോടെ ആരംഭിച്ച വിളംമ്പര ജാഥ ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം വാഴയിൽ അസീസ് ഫ്ലാഗ് ഒഫ് ചെയ്തു. വേട്ടുതറ ജംഗഷ്ൻ, തെക്കുംഭാഗം, പടപ്പനാൽ,ചേനങ്കര, പനയന്നാർക്കാവ്, കുറ്റിവട്ടം ജംഗഷ്ൻ വഴി ചവറ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഇന്ന് മണ്ഡലം കമ്മിറ്റിയും നാളെ രാവിലെ 9ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ എന്നിവയും 10ന് എസ്.തുളസീധരൻ പിള്ള നഗർ (ബേബി ജോൺ ഷഷ്ഠ്യബ്ദി പൂർത്തി സ്മാരക മന്ദിരം) ചേരുന്ന പ്രതിനിധി സമ്മേളനത്തിൽ പത്ത് ലോക്കൽ കമ്മിറ്റികളിൽ നിന്നായി 404 പ്രതിനിധികൾ പങ്കെടുക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ.മധു ഉദ്ഘാടനം ചെയ്യും . കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ തുടങ്ങിയ നേതാക്കൾ സംസാരിക്കും