
തഴവ: കാണാതായ യുവാവിന്റെ മൃതദേഹം പുഞ്ചയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തഴവ പാവുമ്പ തെന്നല വടക്കേ കോളനിയിൽ പരേതനായ രവീന്ദ്രന്റെ മകൻ രഞ്ജിത്താണ് (24) മരിച്ചത്.
കഴിഞ്ഞ 23നാണ് രഞ്ജിത്തിനെ കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെ പാവുമ്പ കോളകം പുഞ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: അമ്പിളി. സഹോദരി: രഞ്ജിത.