കൊല്ലം: ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. അച്ചൻകോവിലിൽ നിന്ന് സെപ്തംർ 1ന് യൂത്ത് കോൺഗ്രസ്‌ ദീപശിഖാ പ്രയാണം ആരംഭിക്കും.102 മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റുമാർ തങ്ങളുടെ പ്രദേശങ്ങളിൽ ദീപ ശിഖ ഏറ്റുവാങ്ങി എല്ലാ മണ്ഡലം കമ്മിറ്റികളിലൂടെയും സഞ്ചരിച്ച് കൊല്ലത്ത് എത്തുമ്പോൾ രാഹുൽ ഗാന്ധി നയിക്കുന്ന പദ്ധയാത്രയുടെ നേതാക്കൾക്ക് കൈമാറും.

ഗ്രാമങ്ങളിൽ രാഹുൽഗാന്ധിയുടെ ജോഡോ യാത്രയുടെ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ജോഡോ യാത്ര ജില്ലയിൽ എത്തുന്നതിന് മുന്നോടിയായി ജില്ലയിലെ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അങ്കണവാടികളിൽ കളിപ്പാട്ടങ്ങൾ വിതരണം ചെയ്യും. നേതൃയോഗം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്രാവൻ റാവു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ ആർ.അരുൺ രാജ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ്‌ രാജേന്ദ്ര പ്രസാദ്, കെ.എസ്‌.ശബരി നാഥൻ, കെ.സി.രാജൻ, ബിന്ദു കൃഷ്ണ, പുഷ്പലത, അഡ്വ. പി.ജർമിയാസ്, എസ്‌.ജെ. പ്രേം രാജ്, റോബിൻ പരുമല, ആർ.എസ്‌. അബിൻ, ഫൈസൽ കുളപ്പാടം, അഡ്വ. വിഷ്ണു സുനിൽ പന്തളം, അനീഷ് ഖാൻ, അഖിൽ ഭാർഗവൻ, ഷാ സലിം, കാർത്തിക് ശശി, നിഷാ സുനീഷ്, രതീഷ് കുറ്റിയിൽ, തൗഫീഖ് എന്നിവർ സംസാരിച്ചു.