കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് കൊറ്റംകര മണ്ഡലം കൺവെൻഷൻ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കോണിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.വി.സഹജൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം ,ബ്ലോക്ക് പ്രസിഡന്റ് നാസിമുദീൻ ലബ്ബ ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമേഷ് ദാസ് നേതാക്കളായ ശുഹൈബ്, പ്രദീപ് ചന്ദനത്തോപ്പ്, എസ്.ടി. ജയകുമാർ, റഹിം ഖാൻ ,രാജിക, വിനോദ് കാമ്പിയിൽ, ശിവദാസൻ, ഇന്ദിര എന്നിവർ സംസാരിച്ചു.